വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | സാരമതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:13.
Added by Adarsh KR on Jun 11,2008 പറയൂ ഞാനെങ്ങനെ പറയേണ്ടൂ (പറയൂ) നീയിന്നുമറിയാത്തൊരെന്‍ സ്നേഹനൊമ്പരങ്ങള്‍ ഒരു പൂവിന് ഇതള്‍കൊണ്ടു മുറിവേറ്റൊരെന്‍ പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍ (പറയൂ) അകലത്തില്‍ വിരിയുന്ന സൗഗന്ധികങ്ങള്‍തന്‍ മദകര സൗരഭലഹരിയോടെ (അകലത്തില്‍) ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ മധുരമാം മര്‍മ്മരമൊഴികളാലോ... (പറയൂ) ഒരു മഞ്ഞുതുള്ളിതന് ആഴങ്ങളില്‍ മുങ്ങി- നിവരുമെന്‍ മോഹത്തിന് മൗനത്താലോ ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുക്കുന്ന മധുമത്ത കോകിലമൊഴികളാലോ... (പറയൂ) |