വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുരേഷ് ഗോപി ,അഞ്ജു അരവിന്ദ് ,ശാന്തകുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:14.
(പു) തങ്കക്കളഭകുങ്കുമം താരപ്പൊന്നായി മെയ്യില്‍ മിന്നും പൊങ്കല്‍പ്പുലരിത്തുമ്പിക്കും താഴെക്കാവില്‍ വേളിക്കാലം തരളമേളവും വേണ്ടേ ചെറു പവിഴനൂല്‍ത്താലി വേണ്ടേ തെങ്കാശിമേഘം പൂങ്കാറ്റിലാടി മണമകള്‍ക്കിളിക്കുരുന്നരിയ കുസൃതി കൊണ്ടു മധുര കീര്‍ത്തനം പാടി തങ്കക്കളഭകുങ്കുമം താരപ്പൊന്നായി മെയ്യില്‍ മിന്നും പൊങ്കല്‍പ്പുലരിത്തുമ്പിക്കും താഴെക്കാവില്‍ വേളിക്കാലം (കോ) രാധാരമണനാമജയതേ മായാജപമിതോ ഹരിശ്രീ (കോ) തന്തന്നാനോ തനനനന തന്തനാനനനാ (പു) വേദങ്ങളാം ഇതള്‍ വിരിഞ്ഞുണരുമ്പോള്‍ ഗീതാര്‍ച്ചനം ചെയ്തും സംഗീതമാം കലയുടെ കലികയില്‍ സമ്മോഹനം പെയ്തും അകമിരുള്‍ മാഞ്ഞു വെണ്മയോലാന്‍ കനകദീപങ്ങള്‍ കോര്‍ത്തും സുകൃതവേഷങ്ങള്‍ ആടുവാനായി ഭരതനാട്യങ്ങള്‍ തീര്‍ത്തും വരദയാം ലക്ഷ്മി വാഴും നവസുഖദ മണ്ഡപം ജന്മം ഏതോരപൂര്‍വ്വ പുണ്യം പോല്‍ ഹൃദയസുമദലം തേടാം അ... മധുര കീര്‍ത്തനം പാടാം മധു മധുര കീര്‍ത്തനം പാടാം (കോ) പാദ ധരി ബോധകാരിണി (പു) കാവേരിയായി അലഞൊറിഞ്ഞുണര്‍ന്നുംകൊണ്ടാലോലമായാടാം മാലേയമായ് കുളിര്‍മഴ ചൊരിഞ്ഞും കൊണ്ടാനന്ദമായ് മാറാന്‍ അമൃതു തൂകുന്നൊരുള്ളിനുള്ളില്‍ അരിയവാത്സല്യമാവാം പുളകമാടുന്നൊരങ്കണത്തില്‍ പുതിയ കോലങ്ങള്‍ തീര്‍ക്കാം മകനിലാവുപോല്‍ നാമില്‍ ഇനി ഋതുസുഗന്ധമായ് പെയ്യാം സ്നേഹം പൊതിഞ്ഞൊരെന്‍ നെഞ്ചില്‍ സഫലമന്ത്രങ്ങള്‍ തേടാം അ... മധുര കീര്‍ത്തനം പാടാം മധു മധുര കീര്‍ത്തനം പാടാം (തങ്കക്കളഭകുങ്കുമം) |