നവരസഭാവം (അക്ഷരം )
This page was generated on March 6, 2021, 7:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,മാധവി ,അഞ്ജു അരവിന്ദ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:14.
ധാണു ധണും തരി തിത്തണു ധം തരി സ്വരഗണ മണി നാദം
പാണി ദളം ദളമുദ്രകളാല്‍ ശുഭ ശോഭിത മൃദു ലാസ്യം
നവരസ ഭാവം സുമശര നേത്രം പ്രിയ ഭൈരവി തന്‍ ലോലാലാപം
ഹിമഗിരി ഗോപുര സൂര്യ പഥങ്ങളില്‍ കിന്നര വീണ തന്‍ സുഖ സല്ലാപം
കിന്നര വീണ തന്‍ സുഖ സല്ലാപം
(നവരസഭാവം)

സാമ പപാ മഗമരി ഗഗമ പപാ മഗമരി ഗമപധ പമഗരി സസധനി പാ (2)

വാര്‍ത്തിങ്കള്‍ കുറി വരയും വരവര്‍ണ്ണിനി
വാല്‍ക്കണ്ണില്‍ മഷിയെഴുതും സ്വര രഞ്ജനി
നീയാടും നവനവമായ് പദ ഭംഗയില്‍
നീരോളം ഞൊറിയുകയായ് ശ്രുതി സാഗരം
ഹരിത വസന്തം ശ്രീലകമായ്
അ...
ഹരിത വസന്തം ശ്രീലകമായ്‌ നിന്‍
ഹൃദയ ദലാഞ്ജലി കേള്‍ക്കുകയല്ലോ
അ...
(ധാണു ധണും തരി)

സാ.. നീ.. പാ.. സനിനിപ മഗമപ .... സഗമപാ..മ സനിസഗ (2)

വൈശാഖം ഇതള്‍ നിവരും വരഗംഗയില്‍
ഓങ്കാരം തുടിയുണരും അമൃതോര്‍മ്മിയില്‍
ആപാദം കുളിരിടുമെന്‍ വരവീണയായ്
ശ്രീരാഗം തിരയുകയായ് ഋതു സന്ധ്യകള്‍
മലയസുമാരുത മാധവ ലീല
അ...
മലയസുമാരുത മാധവ ലീലയില്‍
മധുര പരാഗമായ് കുതിരുകയായ്
അ...

(ധാണു ധണും തരി)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts