യേശുമഹേശാ (അഗ്രജന്‍ )
This page was generated on April 12, 2024, 2:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി സുശീല ,കോറസ്‌
രാഗംവകുളാഭരണം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:14.

യേശുമഹേശാ...
യേശുമഹേശാ ദൈവപുത്രാ...
സഹനത്താല്‍ പരിശുദ്ധിയാര്‍ന്ന നാഥാ
പെസഹതന്‍ തിരുനാളില്‍ നിന്‍ രക്‍തമാംസങ്ങള്‍
അപ്പവും വീഞ്ഞുമായ് തന്നരുളി
(യേശുമഹേശാ)

ഞങ്ങള്‍ക്കമരത്വം നല്‍കാന്‍ കൊതിച്ച നീ
ഞങ്ങടെ കൈകളാല്‍ ക്രൂശിതനായ്
വീണ്ടുമുയിര്‍ത്തെഴുന്നേറ്റു [2]
മണ്ണും വിണ്ണും മാലാഖയും സാക്ഷിനില്‍ക്കെ
സ്‌നേഹരൂപാ.... ദേവദേവാ....
(യേശുമഹേശാ)

എന്നെന്നും ഞങ്ങള്‍തന്‍ പാപവിമുക്‍തിക്കായ്
കന്യാസുതന്‍ നീയണഞ്ഞു മുന്നില്‍
എന്നും ഇവരോടു കൂടെ...
എന്നുമെന്നും യുഗാന്തരദീപമായ് നീ
സ്‌നേഹരൂപാ.... ദേവദേവാ....
(യേശുമഹേശാ)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts