അകലുകയോ തമ്മില്‍ (കാവാലം ചുണ്ടന്‍ )
This page was generated on May 26, 2024, 12:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:12.

അകലുകയോ തമ്മില്‍ അകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ (അകലുകയോ)

വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ
നെഞ്ചിലൂടേ - നോവും നെഞ്ചിലൂടേ
വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ
നെഞ്ചിലൂടേ - നോവും നെഞ്ചിലൂടേ
പുഞ്ചപ്പാടമാം അക്ഷയപാത്രം പങ്കിട്ടു
തട്ടിയുടക്കുന്നൂ - അവര്‍
പങ്കിട്ടു തട്ടിയുടക്കുന്നു (അകലുകയോ)

അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി
കാറ്റിനെന്തു കിട്ടി ?
അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി
കാറ്റിനെന്തു കിട്ടി ?
മണ്ണിന്‍ കുമ്പിളില്‍ നല്‍കാന്‍ നാഴി
കണ്ണുനീര്‍ തുള്ളികളല്ലാതേ - ചുടു
കണ്ണുനീര്‍ തുള്ളി‍കളല്ലാതേ. (അകലുകയോ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts