പഞ്ചാരപാട്ടും [D] (തറവാട് [ചാതുര്‍വ്വര്‍ണ്ണ്യം] )
This page was generated on April 26, 2024, 1:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,കെ എസ് ചിത്ര
രാഗംശ്രീരാഗം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:18.

പഞ്ചാരപ്പാട്ടും പാടി ഈ വഴിയേ
കൊഞ്ചിക്കുഴഞ്ഞണഞ്ഞ് വാ കിളിയേ
ഇന്നെന്റെ കിന്നാരങ്ങൾ ഊയലിടാം
വന്നെത്തും പൂങ്കനവിൽ മാരനൊരാൾ
അഴകേഴും ചൂടി അലസം നീരാടി
ഒരു പൂ വിരിയും കുളിരിന്നറ തേടി
(പഞ്ചാരപ്പാട്ടും...)

കൈതോലക്കൂടാരക്കുന്നിൽ രാക്കൂട്ടും തേടി
ചേക്കേറാനെത്തും പൂങ്കാറ്റേ നീ മുത്തും പൂവിൽ
തൂമഞ്ഞിൻ തുള്ളി തെല്ലുണ്ടോ
കാലത്തെയെത്തും പൂത്തുമ്പിക്കേകാൻ തേനുണ്ടോ
താതെയ്യം താരോ
കിളിവാനിലിലഴകിൻ കതിരെറിയും പുലരൊളിയിൽ
ചൊടി കണ്ടതിമധുരം അവനുതിരുണ്ടൊരു സമയം
മണിച്ചിപ്പൂവേ നിന്റെ മനസ്സിനുള്ളിൽ നാണം മുളയ്ക്കുന്നില്ലേ
ചൊല്ലൂ പൂവേ പൂവേ പെൺപൂവേ
(പഞ്ചാരപ്പാട്ടും..)

കൊച്ചോളച്ചില്ലിൽ ചാഞ്ചാടും ചിറ്റാറ്റിൻ മാറിൽ
പച്ചോലക്കൈകൾ ലാളിക്കും പുന്നാരം പോലെ
പിച്ചിപ്പൂ ചെണ്ടും നാണിക്കും
ചെഞ്ചോരച്ചുണ്ടിൽ അറ്റത്തു മുത്തങ്ങൾ പോലെ
താതെയ്യം താരോ
ഉരുകുന്നൊരു നിമിഷം അതിലലിയുന്നൊരു ഹൃദയം
അവിടെൻ നവ പുളകം കഥ പറയും സഹശയനം
മടിയൊളിയിൽ വീണു മയങ്ങും വാവേ നിനെ
കളങ്കം പോലെ കന്നിമാനേ മാനേ പൊന്മാനേ
(പഞ്ചാരപ്പാട്ടും..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts