ഗണപതി പാദം (ശുദ്ധമദ്ദളം )
This page was generated on April 28, 2024, 9:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍മനോജ്‌ കൃഷ്ണന്‍ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 18:25:39.

ഗണപതി പാദം തുണയായ് വരണം
നർത്തനമണ്ഡപം ഉണരേണം
ഗാനസരസ്വതി വീണാവാദിനി
സ്വര ജതി സംഗതിയരുളേണം
നാരദ സംഗീത മന്ത്രങ്ങളിൽ
നന്ദി മദ്ദള താളങ്ങളിൽ
വരദ സങ്കല്പം അമര മഞ്ജീര ലയത്തിൽ
തുടിയ്ക്കൂ ദ്രുതഗതിയിൽ ആ…ആ
(ഗണപതിപാദം..)

ശൈലനന്ദിനി തംബുരു മീട്ടും ആനന്ദ യാമങ്ങളിൽ
കൈലാസ നാഥൻ നർത്തനമാടും താണ്ഡവ താളങ്ങളിൽ
നാഗത്തളയിളകി തങ്കത്തുടിയിളകി
പൂത്തിരുവാതിര കോടിയണിഞ്ഞു
ഭൂതഗണങ്ങളിരമ്പിയിറങ്ങി
മംഗള ഗംഗാ ധാരയിൽ അമ്പിളി മിന്നൊളി
ചിതറും താളം പോലെ (2)
വരദ സങ്കല്പം അമര മഞ്ജീര ലയത്തിൽ
തുടിയ്ക്കൂ ദ്രുതഗതിയിൽ ആ…ആ
(ഗണപതിപാദം..)

മുരളീലോലൻ ശൃംഗാര ഭാവം പകരും യാമങ്ങളിൽ
ഗോകുലമാകെ ദിവ്യാനുരാഗം നിറയും രാഗങ്ങളിൽ
കാൽത്താരിളയിളകും നൃത്തക്കലവികളിൽ
ഓരോ പൂക്കളിൽ ഓരോ ഗോപനും
ഓരോ ഗോപനിൽ ഓരോ ഗോപിയും
ഉന്മദ രാത്രിയിൽ രാസവികാരവ സംഗതരംഗം തേടും നേരം
വരദ സങ്കല്പം അമര മഞ്ജീര ലയത്തിൽ
തുടിയ്ക്കൂ ദ്രുതഗതിയിൽ ആ…ആ
(ഗണപതിപാദം..)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts