ഹിമവാഹിനി [ആണ്‍] (നാടന്‍പെണ്ണ് )
This page was generated on May 25, 2024, 11:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:12.

ഹിമവാഹിനി... ഹൃദയഹാരിണീ
ഈറക്കുഴലുമായിവിടെവരാറുള്ളോരിടയനെ
ഓര്‍മ്മയുണ്ടോ? ഓര്‍മ്മയുണ്ടോ?

നിന്റെ കടവിലെ കുളിര്‍കല്‍പ്പടവിലെ
നീലക്കുടക്കീഴില്‍ - പണ്ടു
ഞങ്ങളിരുവരുമൊരുമിച്ചിരുന്നൊരു
സങ്കല്‍പ്പമണിയറതീര്‍ത്തു
സങ്കല്‍പ്പമണിയറതീര്‍ത്തൂ.....
ആ.....
ഹിമവാഹിനി....

എന്റെ കയ്യിലെ മെഴുകുവിളക്കിലെ
ഏകാന്തനാളവുമായി - എന്റെ
സ്വര്‍ഗ്ഗദൂതന്‍ തിരിച്ചുവരും വരെ
സ്വപ്നങ്ങള്‍ കൊണ്ടു നിറയ്ക്കും
സങ്കല്‍പ്പമണിയറനിറയ്ക്കും..
ആ......
ഹിമവാഹിനി.....malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts