പോരൂ [എന്നൊടൊത്തുണരുന്ന പുലരികളേ] (സുകൃതം)
This page was generated on April 29, 2024, 1:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംബോംബെ രവി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:19.

പോരൂ... പോരൂ...
എന്നൊടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവുകണ്ടു ചിരി‌ക്കുമിരവുകളേ
യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ

ഒരു കുടന്ന നിലാവു കെണ്ടെന്‍
നിറുകയില്‍ കുളിര്‍തീര്‍ത്ഥമാടിയ നിശകളേ
നിഴലുമായിണചേര്‍ന്നു നൃത്തംചെയ്‌ത പകലുകളേ
പോരൂ... പോരൂ...
യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ

തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ
തുയിലുണര്‍ത്താന്‍ വന്നൊരോണക്കിളികളേ നന്ദി
അമൃതവര്‍ഷിണിയായ വര്‍ഷാകാലമുകിലുകളെ
ഹൃദയമെരിയേ അലരിമലരായ്
പൂത്തിറങ്ങിയ വേനലേ നന്ദി.... നന്ദി...
യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ

എന്റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളേ
എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി
മധുരമാം പാഥേയമായ് തേന്‍‌കനികള്‍ തന്ന തരുക്കളേ
തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ
നന്ദി.... നന്ദി....
(എന്നൊടൊത്തുണരുന്ന)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts