നാടന്‍ പ്രേമം (നാടന്‍പെണ്ണ് )
This page was generated on May 21, 2024, 5:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ജെ എം രാജു ,പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:13.Added by [email protected] on October 2, 2008
നാടന്‍ പ്രേമം നാടോടി പ്രേമം
നാല്‍ക്കവല പ്രേമം!
അടിപിടിപ്രേമം,ഓഫീസ്‌ പ്രേമം!
അഞ്ഞൂറുവിധം പ്രേമം , നാട്ടില്‍
അഞ്ഞൂറു വിധം പ്രേമം!

ബീടിക്കു തീയിനു വേലിക്കല്‍ നില്‍ക്കുന്ന
നാടന്‍പ്രേമം,പിന്നെ
നാടക, സിനിമക്കൊട്ടക വളപ്പിലെ
നാടോടി പ്രേമം! ല ല ല... (നാടോടി..)

കാക്ക കണ്ണിട്ടു പൊക്കറ്റടിക്കുന്ന
നാല്‍ക്കവല പ്രേമം!
ആപ്പീസ്‌ മുറിയില്‍ സര്‍ക്കാരു ചെലവില്‍
കാപ്പിയടി പ്രേമം, ല ല ല .. (നാടോടി..)

കള്ളുകുടിച്ചിരിന്നു കടിപിടികൂടുന്ന
കാടന്‍ പ്രേമം,പിന്നെ
നമ്മുടെ നല്ലൊരു പാര്‍ട്ടി സഖാവിന്റെ
നിശബ്ദ പ്രേമം! ലാ ലാ ലാ (നാടോടി..)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts