വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:23.
കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ കാണാക്കൊമ്പിന് കൂട്ടിലിരുന്നു് പാടും കുയിലേ... ഓ...കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ കാണാക്കൊമ്പിന് കൂട്ടിലിരുന്നു് പാടും കുയിലേ... ഓ...കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ കുറുമൊഴിമുല്ലപ്പൂങ്കൊടി പകരും സുഖ പരിലാളന ലഹരിയിലോ..(കുറുമൊഴി...) തിരിയിട്ട മാകന്ദ മഞ്ജരികള്‍ മധുമാസതല്പം തീര്‍ക്കുകയായ് പഞ്ചമ രാഗം പാടുകയായെന് പുന്നാരക്കുയിലും..... (കള്ളിക്കുയിലേ.....) കരളിലെ മോഹത്തിന് കഥ പാടും കള കാണാക്കുയില്‍ ഞാനല്ലോ...(കരളിലെ....) എതിരൊലി പാടാന്‍ കഥ കേള്‍ക്കാന്‍ കരുതിയിരുന്നയാൾ വന്നില്ലാ നെഞ്ചിലെ നോവിന് പുല്ലാങ്കുഴലിന് ചുണ്ടു വിതുമ്പുകയായ്..... (കള്ളിക്കുയിലേ.....) |