ഭൂമിയില്‍ മോഹങ്ങള്‍ (നാടന്‍പെണ്ണ് )
This page was generated on April 19, 2024, 9:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:13.


ഭൂമിയിൽ മോഹങ്ങൾ വിടരുന്നു
ഭൂമിയിൽത്തന്നെ കൊഴിയുന്നു
സ്വപ്നങ്ങൾ തകരുന്നു
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു (ഭൂമിയിൽ)

ദാഹിക്കുന്നുവോ ദാഹിക്കുന്നുവോ
സ്നേഹസരോവരമേ ഹൃദയം ദാഹിക്കുന്നുവോ
നിന്നിലേക്കൊഴുകിയ പൂന്തേനരുവികൾ
ഇന്നു മറ്റൊരു വഴിയേ പോയ്‌ (ഭൂമിയിൽ)

ഈ വഴി വരുമോ ഈ വഴി വരുമോ
പോയ വസന്തങ്ങളേ ഇനിയും ഈ വഴി വരുമോ
ഇന്നലെ പൂക്കളിൽ പുൽകിയുറങ്ങിയ
സ്വർണ്ണ ശലഭം പറന്നേ പോയ്‌ (ഭൂമിയിൽ)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts