വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഖരഹരപ്രിയ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:15.
Prema sarvaswame nin pramada vanam njaan kandu പ്രേമസര്‍വ്വസ്വമേ നിന് പ്രമദവനം ഞാന്‍ കണ്ടൂ -അതില്‍ മദനന് വളര്‍ത്തുന്ന മാനിനെ കണ്ടൂ മദിരോത്സവം കണ്ടൂ (പ്രേമസര്‍വ്വസ്വമേ...) കവിളത്തു കരിവണ്ടിന് ചുംബനപ്പാടുമായ് ഇലവര്ങപൂക്കള് വിടര്‍ന്നൂ - ഒരു സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍ സ്വയം മറന്നിവിടെനിന്നൂ സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍ സ്വയം മറന്നിവിടെനിന്നൂ - ഇന്നുഞാന്‍ സ്വയം മറന്നിവിടെനിന്നൂ (പ്രേമസര്‍വ്വസ്വമേ...) തിരിയിട്ടു കൊളുത്തിയ മുത്തുവിളക്കുമായ് ധനുമാസരാത്രികള്‍ വന്നൂ -ഈ സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ -നമുക്കൊരു സ്വയംവരപ്പന്തലിട്ടൂ (പ്രേമസര്‍വസ്വമേ...) |