നന്ദകിഷോരാ ഹരേ (ഏകലവ്യന്‍ )
This page was generated on April 28, 2024, 4:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംരാജാമണി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംശുഭ പന്തുവരാളി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:48.


നന്ദകിശോരാ ഹരേ
മാധവാ നീയാണെന്നഭയം
തിരുമെയ്യണിയും ശ്രീതിലകങ്ങളില്‍
വരഗോരോചനമാവാം ഞാന്‍ നിന്‍
പ്രിയസങ്കീര്‍ത്തനമാവാം...

ഓം ജയ് ജയ് ശൗരേ
ഹരി ഓം ജയ് ജയ് ഭഗവാന്‍

(നന്ദകിശോരാ)

തരളിതമാമെന്‍ കരളൊരു യമുനാ-
നദിയായ് പാടുന്നു - നിന്നെ തേടുന്നു!
വനമലര്‍മാലീ അറിയുന്നോ... (ഓം)
കണ്ണീര്‍ പൂ‍ക്കും കാട്ടുകടമ്പായ്
കാതരജന്മം നിന്നുരുകുന്നു

(നന്ദകിശോരാ)

ചിന്മയഭാവം തിരുമുരളികയില്‍
ചേര്‍ക്കും ശ്രീരാഗം - നേരാം ഓംകാരം!
ഹൃദയപരാഗം ചാര്‍ത്തുമ്പോള്‍... (ഓം)
ഉള്ളില്‍ പൂക്കും ലഹരിയിലേതോ
കയ്പോ മധുവോ നിര്‍വൃതിയോ

(നന്ദകിശോരാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts