വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:16.
ആ കൈയ്യിലീക്കൈയ്യിലോ അമ്മാനക്കല്ല് ആ കൈയ്യിലാണെങ്കില് നാളെ വരും ഈ കൈയ്യിലാണെങ്കില് ഇന്നു വരും - പ്രിയനിന്നു വരും. (ആ കൈയ്യിലീക്കൈയ്യിലോ) വെള്ളീമേഘങ്ങള്ക്കിടയില് വെളുത്തവാവിന് നടയില്‍ മാനത്തു പറക്കും പുഷ്പവിമാനത്തില്‍ മധുരവുമായ് വീട്ടില്‍ വിരുന്നു വരും (ആ കൈയ്യിലീക്കൈയ്യിലോ) ഓരിതളീരിതള് വിരിയും ചുണ്ടില്‍ ഒരുപാടൊരുപാടുമ്മതരും മാറോടു ചേര്‍ക്കും കോരിത്തരിക്കും വാരിവാരിപ്പുണരും (ആ കൈയ്യിലീക്കൈയ്യിലോ) പിച്ചകവള്ളിക്കുടിലില്‍ പകല്ക്കിനാവിന് തണലില്‍ പൂവും നുള്ളി നടക്കുന്ന നേരത്ത് പുതിയൊരു കാരിയം ഞാന്‍ പറയും - കാതില്‍ പുതിയൊരു കാരിയം ഞാന്‍ പറയും (ആ കൈയ്യിലീക്കൈയ്യിലോ) |