പാല്‍നിലാവിലെ (ബട്ടര്‍ഫ്ലൈസ്‌ )
This page was generated on April 26, 2024, 10:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംരവീന്ദ്രൻ
ഗാനരചനകെ ജയകുമാര്‍
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നാസര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:53.
പാല്‍നിലാവിലേ പവനിതള്‍ പൂക്കളേ
താലോലമായ് പാടാമിനി ആരാരിരോ
പാല്‍നിലാ‍വിലേ പവനിതള്‍ പൂക്കളേ...

താരകം ചൊരിഞ്ഞ ബാഷ്പമായ്
കരളലിയുമീ വിലോല കൌതുകങ്ങളായ്
ഇതാ പോയകാലം നേര്‍ത്ത തിങ്കള്‍ കീറു പോലെ
തഴുകുവാന്‍ വരും...
പാല്‍നിലാവിലെ പവനിതള്‍ പൂക്കളേ...

ജീവനില്‍ പതംഗ ഗാനമായ്
പുലരികളില്‍ ഈറനാം തുഷാര ഗീതമായ്
കുറേ മോഹമിന്നും താത നെഞ്ചിന്‍ സാന്ദ്രഭാവം
കവരുവാന്‍ വരും........
പാല്‍നിലാവിലേ പവനിതള്‍ പൂക്കളേ.....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts