ഊരുവലം വരും (വിയറ്റ്നാം കോളനി )
This page was generated on April 18, 2024, 9:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ ,മിന്‍മിനി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,കനക ,ഇന്നസന്റ് ,കുതിരവട്ടം പപ്പു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:57.

തെയ് തെയ് തെയ് തിത്തെയ് തെയ്
തെയ് തെയ് തെയ് തെയ് തെയ്
തന നാനനാ തന നാനനാ
തന തന്തിനന തന്തിനന നാ
ഹോയ്...

താംതകതോം തതോം തതോം
തകധിമി താംതകതോം തതോ തതോം
തകധിമി താംതകതോം താംതകതോം
തകധിമി താംതകതോം താംതകതോം
തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം
മനസ്സുകളേകതാളം തട്ടിപ്പാടും നമ്മളൊന്നാണേ

ഊരുവലം വരും വരും പടയുടെ പോരുബലം തരും തരും
ജനമതു തേടിവരും നേടിവരും ജയജയഭേരികളും കാഹളവും
തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം
മനസ്സുകളേകതാളം തട്ടിപ്പാടും നമ്മളൊന്നാണേ

കാലം പുലര്‍ന്നുപോയ് കലികാലം കൊഴിഞ്ഞുപോയ്
മാനം തെളിഞ്ഞുപോയ് മഴമേഘം മറഞ്ഞുപോയ്
വന്നല്ലോ വസന്തകാലം പൂവേ പൂ പൊലിയോ
ഇന്നല്ലോ മിഴാവുമേളം തെയ് തെയ് തെയ്യാട്ടം
പെരുമ്പറധ്വനി - ഹോയ് ഹോയ്
ദിഗന്തദുന്ദുഭി - ഹോയ് ഹോയ്
പെരുമ്പറധ്വനി ദിഗന്തദുന്ദുഭി
ഉശിരു പകരുമിതിനു പുതിയൊരാവേശം
ഹോയ്... ഹോയ്...

(ഊരുവലം)

മിന്നാമിനുങ്ങുകള്‍ ഒളിചിന്നും നുറുങ്ങുകള്‍
ഉല്ലാസമുള്ളിലും നുരപൊങ്ങുന്ന വേളകള്‍
സ്വപ്നങ്ങള്‍ക്കു സ്വര്‍ണ്ണവര്‍ണ്ണം എങ്ങും നിറനിറയോ
നക്ഷത്രങ്ങള്‍ കണ്ണുചിമ്മും രാവിന്നണിയറയില്‍
നിലാവൊലിക്കണ് - ഹോയ് ഹോയ്
നിഴല്‍ ചലിക്കണ് - ഹോയ് ഹോയ്
നിലാവൊലിക്കണ് നിഴല്‍ ചലിക്കണ്
അഴകിനലകളൊഴുകി നിറയുമുന്മാദം
ഹോയ്... ഹോയ്...

(ഊരുവലം)

ലാലലാലാ ലാലാലാലാ ലാലലാലാലാ
ലലല ലാലലാലാ ലാലാലാലാ ലാലലാലാലാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts