ഒരുപൂവിൻ ആദ്യത്തെ (പണ്ടു പണ്ടൊരു രാജകുമാരി )
This page was generated on April 30, 2024, 11:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംശ്യാം
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,ജി വേണുഗോപാല്‍ ,ലേഖ ആര്‍ നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശാന്തികൃഷ്ണ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:01.

ഒരു പൂവിന്നാദ്യത്തെ ഇതൾ തൊട്ടു ഞാൻ ചൊല്ലി
അവനെന്നെ സ്നേഹിക്കുന്നു
ഇടവിട്ടു ഞാനോരോ ഇതൾ തൊട്ടു മന്ത്രിച്ചു
അവനെന്നെ സ്നേഹിപ്പൂ സ്നേഹിപ്പീലാ
ഒടുവിലെ പൂവിതൾ തൊട്ടു ഞാൻ പാടിപ്പോയ്
അവനെന്നെ സ്നേഹിക്കുന്നു

ശ്യാമയാം ഭൂമിയെ സൂര്യൻ പോലെ-അല-
യാഴിയെ പൂന്തിങ്കളെന്ന പോലെ
നിന്നെ ഞാൻ സ്നേഹിക്കുന്നു

ശ്യാമയാം ഭൂമിയെ സൂര്യൻ പോലെ-അല-
യാഴിയെ പൂന്തിങ്കളെന്ന പോലെ
നിസ്വയാമെന്നെയും ധന്യയാക്കീടുന്ന
സുസ്നേഹമൂർത്തേ നമസ്തേ

കന്യകയാമൊരു പൂമൊട്ടു സൂര്യനെ
തന്നുള്ളിൽ ധ്യാനിച്ചിരുന്നു
അന്തർദ്ദലങ്ങളിൽ സൂര്യനുണർന്നൊരു
കുഞ്ഞു വെൺപ്രാവായിരുന്നു
കന്യയാം പൂമൊട്ടു പൂവായ് വിടർന്നതാ-
ണിന്നീ കപോതികാ പുഷ്പം
നെഞ്ഞോടമർന്നൊരീ കുഞ്ഞു വെൺപ്രാവിനു
വിണ്ണിൽ പറക്കാൻ ചിറകു നൽകൂ
വിണ്ണിൽ പറക്കാൻ ചിറകു നൽകൂ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts