വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | പന്തുവരാളി |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,രൂപിണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:02.
നാദം മണിനാദം പ്രണവശ്രീമണിനാദം ചേതോഹരനാദം ഹൃദയാകാശമുണർന്നൂ തേടീ മമ ഗാനം തവ ഹൃദയകമല നിഹിതമധുരമധുകണം (നാദം....) മലർ വീണ ചൊരിയും മനോജ്ഞമീ സ്വരം പികനാദമായിതാ പ്രപഞ്ചവീണയിൽ സ്വരതരംഗമായ് സാഗരനടനകേളിയിൽ മഴമുകിലിൻ തുടിയിൽ തടിനിയുടെ ഗതിയിൽ അരിയ തുഹിന കണിക പൊഴികേ അതിലുമീ നാദം സംഗീതം തൃക്കൈവിരലുകൾ പൊൽത്താമരയായ് മുദ്രാമലരുകൾ പൂത്തുലയും തൃക്കാലടികളിൽ ധിം ധിം ദ്രുതതര താളം ത്രിഭുവനമാടുകയായ് പാടുന്നൂ മുറിവേൽക്കുമ്പോൽ വന വീഥിയിലീ മുള പാടുകയായ് ഉയിരിൻ താപമുതിർന്നൂ മേഘമേ നീ മഴയുടെ കളരവമായ് കുളിരു പെയ്തു മനസ്സിൻ മണ്ണിൽ നാദം നാദശ്രുതിലയമായ് ഉയിരിലെ മുറിവിലെ രുധിരമിതറിയുക മുരളിയിലൊഴുകുകയായ് ഇതു സുഖനിമിഷമിതിനി വിട പറയുക പ്രിയതരമുരളിക നീ ഇതു വഴി ഇനി വരികിൽ ഒരു ചെറു മുരളി തരൂ പാടുവാൻ ഇനി വീണ്ടും പാടുവാൻ ഒരു ഗാനം |