വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:17.
തൂക്കണാം കുരുവിക്കൂട് കൂടു തകർക്കാതെ കുരുവിയെക്കൊല്ലാതെ കൂടിരിക്കും കൊമ്പിലെ പൂവെയ്തു തരുമോ? കുറവാ..കുറവാ! (തൂക്കണാം...) ആകാശക്കൊമ്പിലെ പൂവാണേലും അനന്തൻകാട്ടിലെ പൂവാണേലും അമ്പെയ്തു കൊണ്ടുവന്നു ചൂടിച്ചുതന്നാൽ അപ്പോഴീ കുറവനെന്തു നൽകും? തേടുന്ന നെഞ്ചിലെ തേൻകൂട് (തൂക്കണാം...) തേടിയ വള്ളിക്കുടിലിൽ എവിടെ? തേൻ പൂവള്ളിക്കുടിലിൽ എവിടെ? കുറവനെക്കാത്തിരിക്കും കുവലയമിഴിയുടെ കരളിലെ തേൻകൂടെടുത്തു തരും ! (തൂക്കണാം...) ആ കൂടു തുറക്കാൻ ഈ അമ്പു പോരാ അഞ്ജനക്കണ്ണിലെ ഒളിയമ്പും പോരാ സ്വപ്നങ്ങൾ തൊടുക്കുന്ന പൂവമ്പു വേണം! പ്രേമത്തിൻ കിങ്ങിണി മണി വില്ല് (തൂക്കണാം...) |