നീലരാവിൽ (കുടുംബസമേതം )
This page was generated on April 29, 2024, 9:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,മിന്‍മിനി
രാഗംശ്രീരാഗം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 01 2017 08:39:59.
ആആ..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി..
പാര്‍വതീ പരിണയയാമമായ്.. ആതിരേ ദേവാംഗനേ..
കുളിരഴകില്‍ ഗോരോചനമെഴുതാനണയു..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
തനനം തനനം തനനം തനനം തനനം.. (8)

ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍ ..
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍..
ആആ.. ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍ ..
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍..
പനിമതി മുഖിബാലെ ഉണരു നീ ഉണരൂ..
അരികില്‍ നിറമണിയും പടവുകളില്‍ കതിരൊളി തഴുകും..
നിളയില്‍ സ്വരമൊഴുകി ധനുമാസം ഋതുമതിയായി..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..

തം തനനം തനനം തനനം തനനം തനനം.. (2)

കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍ ..
പ്രേമധാരയൂര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍..
ആആ.. കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍ ..
പ്രേമധാരയൂര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍..
അലര്‍ശരപരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ..
അലിയും പരിമൃദുവാം പദഗതിയില്‍ അരമണിയിളകുമൊരണിയില്‍..
അലഞൊറിയില്‍ കസവണികള്‍ വിടരുകയായ് ..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി..
പാര്‍വതീ പരിണയയാമമായ്.. ആതിരേ ദേവാംഗനേ..
കുളിരഴകില്‍ ഗോരോചനമെഴുതാനണയു..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts