മാനസലോലാ മരതകവര്‍ണ്ണാ നീയെവിടെ എന്‍ മായക്കണ്ണാ (കുറിഞ്ഞി പൂക്കുന്ന നേരത്ത് (കിങ്ങിണി))
This page was generated on March 28, 2024, 8:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനതങ്കപ്പന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍രഞ്ജിനി ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:05.


മാനസലോലാ മരതകവര്‍ണ്ണാ
നീയെവിടേ എന്‍ മായക്കണ്ണാ
കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്‍
പുളകങ്ങള്‍ പെയ്യുവാ‍ന്‍ നീയെവിടെ?


എന്മെയ്യില്‍ മദനന്‍ കുളിര്‍ കുളിര്‍ കോരുന്നുവോ?
കിന്നാരം പറയാന്‍ വരൂ വരൂ വൈകാതെ നീ
കണ്ണാനിന്‍ പൊന്നോമല്‍ തനുവില്‍ തഴുകാം(2)
വ്യധിതമധുരതരം ഹൃദയനിനവുകളില്‍
സരസരസികതരം അണയുക നീ
മാനസലോലാ മരതകവര്‍ണ്ണാ
നീയെവിടേ എന്‍ മായക്കണ്ണാ?


മോഹങ്ങള്‍ കനവിന്‍ കതിര്‍ക്കുടം ചൂടുന്നുവോ?
ദാഹങ്ങള്‍ തണലിന്‍ തളിര്‍ച്ചുരം തേടുന്നുവോ?
കാര്‍വര്‍ണ്ണാ എന്മേനി പുണരാന്‍ വരുമോ?(2)
മഥിതമധുരരസം കഥിതമുരളിയുമായി
രഭസവിലസതരം അണയുകനീ
മാനസലോലാ മരതകവര്‍ണ്ണാ
നീയെവിടേ എന്‍ മായക്കണ്ണാ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts