ഹാര്‍ട്ട്‌ വീക്ക്‌ പള്‍സ്‌ വീക്ക്‌ (വിദ്യാര്‍ത്ഥി )
This page was generated on March 29, 2024, 1:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല ,കമല ,പ്രേമലത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2023 15:07:58.

ഹാർട്ട് വീക്ക് പൾസ് വീക്ക്
ബ്ലഡ് പ്രഷർ ലോ ലോ വെരി ലോ
പെണ്ണിനു റെസ്റ്റ് കമ്പ്ലീറ്റ് റെസ്റ്റ്
പിന്നെ മെഡിക്കൽ ടെസ്റ്റ്
(ഹാർട്ട് വീക്ക്..)

കണ്ണിൽ ചോരയുടെ മയമില്ലാ
കവിളിൽ കുങ്കുമത്തുടുപ്പില്ലാ
ദേഹംതളരുക താനേ വിയർക്കുക
ദൂരേയ്ക്കു നോക്കി കണ്ണു തുടയ്ക്കുക
ലക്ഷണം കണ്ടിട്ട് പെണ്ണിനു രോഗം
ലവ് ലവ് ലവ്
(ഹാർട്ട് വീക്ക്..)

അടുത്തിരുന്നാൽ പകരും ഈ
അനുരാഗപ്പനി പകരും
ആയുർവേദത്തിൽ മരുന്നില്ലാ
അലോപ്പതിയിലും മരുന്നില്ലാ
രോഗിക്ക് പ്രിസ്ക്രിപ്ഷനിതു മാത്രം
വേഗം മാര്യേജ് ലവ് മാര്യേജ്
(ഹാർട്ട് വീക്ക്..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts