ഏഴാം സ്വര്‍ഗം (സുന്ദരിക്കാക്ക )
This page was generated on May 4, 2024, 4:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനോജ് കെ ജയൻ ,ഇന്നസന്റ് ,സിദ്ദിഖ് ,ജഗദീഷ് ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:14.
 
ഏഴാം സ്വർഗ്ഗം തളിർത്തുവോ ഏദൻ തോട്ടങ്ങളിൽ
സങ്കല്പങ്ങൾ വിടർന്നുവോ കണ്മുന്നിൽ
മൗനം വാചാലമായ് അകതാരിൽ മധുമാരിയായ്
മധുരാഗം സല്ലാപമായ് ശലഭങ്ങളിൽ ഋതുവേഗമായ്
ചിത്രങ്ങളിൽ വർണ്ണങ്ങളായ് വസന്ത ഹൃദന്തമായ്
(ഏഴാം സ്വർഗ്ഗം....)

സൗന്ദര്യം സാരള്യം രാപ്പാടികൾ
തേൻ ചോരുമീ രാവിൽ (2)
ആകാശത്താളിൽ നിന്നീ സിന്ദൂരത്താരം
മഞ്ചാടിക്കാറ്റിൽ ചിന്നി നാടോടിത്താളം
വർണ്ണങ്ങൾ ഈണങ്ങളായ്
കാണാത്തീരത്ത് ദൂരെ പൊൻ വീണ
ആരോ മീട്ടിപ്പാടും നേരം വിണ്ണോരം
(ഏഴാം സ്വർഗ്ഗം....)

ആനന്ദം കാരുണ്യം പൂമൈന തൻ
പുല്ലാങ്കുഴൽ പാട്ടിൽ (2)
വരിനെല്ലിൻ ആടത്തുമ്പിൽ അണിമഞ്ഞിൻ ഇമ്പം
കൊതി തുള്ളും ചോലക്കൈയിൽ അരിമുല്ലത്താലം
ആലോലം കൂത്താടുവാൻ
താളം കൊള്ളുന്നു രാവിൻ വേഗങ്ങൾ
ഏതോ കോണിൽ കാണാക്കൊമ്പിൽ പൂക്കുമ്പോൾ
(ഏഴാം സ്വർഗ്ഗം....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts