ഒരു ജന്മമാം ഉഷസന്ധ്യയായ് (സുന്ദരിക്കാക്ക )
This page was generated on April 26, 2024, 7:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജോണ്‍സണ്‍
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രേഖ (സുമതി ജോസഫൈൻ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:14.

ഒരു ജന്മമാം ഉഷസന്ധ്യയായ്
അറിയുന്നു ഞാൻ നിന്നെ
മുകിൽ തേടിടും വേഴാമ്പലായ്
തിരയുന്നു ഞാൻ നിന്നെ (2)
അണയാത്ത പൌർണമിയായി എന്നും
മനസ്സിൽ നീയുദിക്കൂ
കുളിർതെന്നലായ് പുലർകാലമായ്
വരുമോ വരുമോ വരുമോ
(ഒരു ജന്മമാം)

തേടുന്നു ഞാൻ ഓർമ്മകളിൽ
കുളിരേകും സ്വപ്നങ്ങൾ
മായുന്നു നിൻ കനവുകളിൽ
വേനൽമേഘങ്ങൾ (2)
ഏകാന്തതതൻ മൌനങ്ങൾ

ആത്മാവിൽ സ്വരസുധയാകുമ്പോൾ
നിനവിൽ നീയാം ഭാവനയെന്തോ
തേടി തേടി തേടി
(ഒരു ജന്മമാം..)

നീളുന്നൊരീ വീഥികളിൽ
തണലേകും മോഹങ്ങൾ
വാടുന്നൊരീ മലരിതളിൽ
തേങ്ങും കാവ്യങ്ങൾ (2)
നാളുകളായെൻ സ്വപ്നമുറങ്ങും
തീരവുമേകാകിനിയാകുമ്പോൾ
മനസ്സിൽ നീയാം പൂങ്കുയിലെന്തോ
പാടീ പാടീ പാടീ
(ഒരു ജന്മമാം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts