നീലാമ്പല്‍ (സുന്ദരിക്കാക്ക )
This page was generated on April 25, 2024, 10:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേംകുമാര്‍ ,രേഖ (സുമതി ജോസഫൈൻ) ,സിദ്ദിഖ് ,ജഗദീഷ് ,സുകുമാരി ,Karamana Janardhanan ,Nair ,ഫിലോമിന ,മാമുക്കോയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:15.

നീലാമ്പൽ പൂവിതളായ് നിൻ മിഴിനാളം
രാപ്പാടും കിളിനാദം നിൻ മൊഴിയായ്
പൊന്മാനുണരും നിൻ വദനം
കോമളരാവിൻ തിങ്കൾക്കല പോലെ
രാഗമയീ പുലരാ പുലരും നിനവിൽ സ്വപ്നം കാണും
(നീലാമ്പൽ.......)

കാനാൻ തുടിക്കെ നീയെന്റെ മാറിൽ
മലരായ് മധുവായ് അറിയാ പൊരുളായ് (2)
ശോശന്ന പൂനിറം തേടും
അരയന്ന പേട തൻ അഴകിൽ (2)
നിൻ പൂമേനിയിൽ എന്നോമലേ
എൻ രാവുലയും താളം
(നീലാമ്പൽ.......)

മിണ്ടാൻ കൊതിക്കേ മിഴിയൊന്നിടഞ്ഞു
പനിനീർ മഴ തൻ കുളിരായ് മനമാകെ (2)
മോഹപ്പൊൻവേളിയിൽ പോലും
തളിരായ തളിരെല്ലാം പൂത്തു (2)
നിൻ പുതുമോടിയിൽ ആരോമലേ
എന്നുള്ളുലയും ചന്തം
(നീലാമ്പൽ.......)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts