തുമ്പി നിന്‍ (നീലഗിരി )
This page was generated on April 29, 2024, 7:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎം എം കീരവാണി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധുബാല ,മമ്മൂട്ടി ,ശ്രീവിദ്യ ,സോമന്‍
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2024 15:53:43.

തുമ്പീ നിന്‍ മോഹം പൂവണിഞ്ഞുവോ
ചുണ്ടില്‍ നിന്‍ രാഗം തേന്‍ പകര്‍ന്നുവോ
ദേവമല്ലിക വിരിയും ദിനം വരൂ വരൂ
തുമ്പീ നിന്‍ മോഹം പൂവണിഞ്ഞുവോ
ചുണ്ടില്‍ നിന്‍ രാഗം തേന്‍ പകര്‍ന്നുവോ

ലലലല...
ദൂരെ താഴ്വര കസവണി ഞൊറിയുന്നു മഞ്ഞലയില്‍
ഏതോ കൈവിരല്‍ കരിമഷിയെഴുതുന്നു കണ്ണിമയില്‍
മന‍സ്സിലേ പരിമളം പുതുമയാര്‍ന്ന പൂക്കളില്‍
നിറയുമീ നിമിഷമേ തരുക നീ തേന്‍കനി
പകരം തരാം വരൂ വരൂ
തുമ്പീ നിന്‍ മോഹം പൂവണിഞ്ഞുവോ
ചുണ്ടില്‍ നിന്‍ രാഗം തേന്‍ പകര്‍ന്നുവോ

ദൂരെ പൊന്മുകില്‍ വരമഞ്ഞളണിയുന്ന വന്മലയില്‍
ഏതോ തെന്നലില്‍ ശ്രുതിലയമൊഴുകുന്ന മര്‍മ്മരങ്ങള്‍
കതിരിടും കനവുകള്‍ പുളകമാര്‍ന്ന വേളയില്‍
അലിയുമീ നിമിഷമേ തരുക നീ തേന്‍കനീ
പകരം തരാം വരൂ വരൂ
(തുമ്പീ നിൻ മോഹം...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts