നക്ഷത്രം മിന്നുന്ന (മിമിക്സ്‌ പരേഡ്‌ )
This page was generated on July 11, 2020, 6:02 pm PDT
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജോണ്‍സണ്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍ഉണ്ണി മേനോന്‍ ,കൃഷ്ണചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ദിഖ് ,ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:42:18.

നക്ഷത്രം മിന്നുന്ന പൂമട്ടുപ്പാവിൽ നീ
സ്വപ്നം കൊണ്ടമ്മാനമാടും ഞാൻ
മുത്തിട്ട മാണിക്ക്യപ്പല്ലക്കിൽ ഞാനെന്നും
നാടായ നാടെല്ലാം ചുറ്റും
കൊയ്യും ലക്ഷങ്ങൾ നാളെക്കാലത്താദിത്യന്റെ
തേരിൽ തീരത്തേക്കെത്തും മുൻപേ
നാടും നല്ലോരും ഗാർഡ് ഓഫ് ഓണർ നൽകും നേരം
മനസ്സിനെന്തു പുളകം
മലരു വിറ്റ് മടി നിറച്ച് മലർക്കൊടിയെ പരിണയിച്ച്
മനസ്സിൽ വെച്ച് കൊടമൊടച്ച് പഴയ പണ്ടാരം
മനക്കണക്കും പെരുക്കിക്കെട്ടി മനസുഖത്തിൻ എഴുത്തു കല്ലിൻ
മുനയൊടിക്കാൻ മെനക്കെടല്ലേ ഒടപ്പിറപ്പേ

പൊന്നും കുട ആരാവാരപ്പടമൊന്നേ പിടി
മിന്നും കൊടി പാറും മേനാവിൽ ഞാൻ ചന്തത്തോടെഴുന്നള്ളും
മുപ്പാരിലും കൈ വാ പൊത്തി ജനം എക്കാലവും
കപ്പം തരും ലോകം കൈയ്യാളുമീ കൈകളീൽ
മറിയും തളം ഒരതിശയം നിറയും മനം അതനുഭവം
വളരും ഉല്ലാസം പെരുകും ഉന്മാദം ഉയരും ആനന്ദവും ഹേയ്
ചിറകു മുറ്റ പറവക്കുട്ടി വരുണനൊപ്പം പറപറക്കാൻ
ചിറകടിക്കാൻ നുരയടിക്കാൻ തകിട തിത്തൈ തോം
മനക്കണക്കും പെരുക്കിക്കെട്ടി മനസുഖത്തിൻ എഴുത്തു കല്ലിൻ
മുനയൊടിക്കാൻ മെനക്കെടല്ലേ ഒടപ്പിറപ്പേ
(നക്ഷത്രം....)

ചിന്നാളവും കാഞ്ചി നല്ലിപ്പട്ടും കുന്നോളവും
പൊന്നാര്യനും ജീരാ ചെമ്പാവുമായ്
പൊന്നോണം തന്നാണെന്നും
മിന്നുന്നത് പൊന്നായ് തീരുമെന്റെ കൈ കൊണ്ടിടി
ഹായ് കണ്ണാടിയാൽ തോടും പാലങ്ങളും തീർത്തിടൂം
ഭരണാലയം അതൊരു നയം പൊതുജീവിതം ഹാ സുഖമയം
അഴകിനാരാമം സരസ സല്ലാപം നിറയുമെല്ലാടവും ഹേയ്
ഉറവ കെട്ട പടുകിണറ്റിൽ തൊടി കടക്കാൻ
അടി പിഴയ്ക്കും തവളപ്പറ്റം കടലു ചുറ്റാൻ കൊതിച്ചിടുന്നെന്നോ
മനക്കണക്കും പെരുക്കിക്കെട്ടി മനസുഖത്തിൻ എഴുത്തു കല്ലിൻ
മുനയൊടിക്കാൻ മെനക്കെടല്ലേ ഒടപ്പിറപ്പേ
(നക്ഷത്രം....)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts