വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | കെ എസ് ചിത്ര ,കോറസ് |
രാഗം | ചാരുകേശി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:49.
ഹേ... ഹേ കൃഷ്ണാ ഹരേകൃഷ്ണാ ഘനശ്യാമമോഹന കൃഷ്ണാ ഹേ ഘനശ്യാമമോഹന കൃഷ്ണാ ഹോ ഗിരിധരഗോപകുമാരാ കൃഷ്ണാ ഗിരിധരഗോപകുമാരാ താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍ മുകുളിത രജനീകുഞ്ജകുടീരേ മുരളീമധുമഴ ചൊരിയാന്‍ (ഹേ....) വിരിയും ശ്രാവണമലരുകളില്‍ ഞാന്‍ കാണ്മൂ നിന് പദചലനം ആഷാഢങ്ങളില്‍ ഒളിചിതറും നിന് അഞ്ജനമഞ്ജുളരൂപം (ഹേ....) രാവിന് യമുനാതീരങ്ങളില്‍ ഞാന്‍ രാധാവിരഹമറിഞ്ഞൂ ഓരോ ജന്മവും ആ വനമാലാ- ദലമാകാന്‍ ഇവള് വന്നു (ഹേ....) |