പൂന്തെന്നലോ (എന്റെ സൂര്യപുത്രിക്ക്‌ )
This page was generated on April 27, 2024, 8:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഇളയരാജ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി സുശീല
രാഗംദര്‍ബാരി കാനഡ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:24.
 

പൂന്തെന്നലോ കണ്ണീർത്തുമ്പിയോ (2)
താലോലം മൂളി ആരിരോ ആരോ
മോഹപ്പൂങ്കാവിൽ ആരിരോ ആരോ
(പൂന്തെന്നലോ..)

ഓമലേ എന്നോമലേ ഒരു പുതുമൊഴി കേൾക്കൂ
നെഞ്ചിലെ സ്വരങ്ങളായ് കളമൊഴിയിതു കേൾക്കൂ
സാഗരം പുതുയുഗ ലയമാകവേ
താരകൾ മിഴികളിൽ അലിവേകവേ
വിണ്ണും മണ്ണും തമ്മിൽ സന്ദേശങ്ങൾ നൽകീ (2)
ഓ....ഇതു സുഖമയ സംഗമം
(പൂന്തെന്നലോ...)

പാടുവാൻ താരാട്ടുവാൻ കന്നിക്കനവുണരുമ്പോൾ
നൊമ്പരം തുളുമ്പിയോ അല്ലിപ്പൂവിൻ ഇള മെയ്യിൽ
അമ്മ തൻ ശുഭ ദർശന മാത്രയിൽ
പൂമകൾ നിറമിഴിയിതൾ തൂകിയോ
പൊന്നും തേനും നൽകി മിന്നും തൂവൽ ചൂടി (2)
ഓ..ഹൃദയത്തിൽ ഒരു സാന്ത്വനം
(പൂന്തെന്നലോ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts