വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:20.
ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍മരക്കാട്ടില്‍ ഇപ്പൊഴുമുണ്ടിപ്പൊഴുമുണ്ടൊരു ദുര്‍ഗ്ഗാക്ഷേത്രം ഇടിഞ്ഞുപൊളിഞ്ഞൊരാക്ഷേത്രത്തില്‍ നടതുറന്നിരുന്നൊരു കാലം പൂപോലുള്ലൊരു പുലയിപ്പെണ്ണിനെ പൂജാരി മയക്കിയെടുത്തു...... പുലയിപ്പെണ്ണിന്നുള്ളിലെ ചിപ്പിയില്‍ പുതിയൊരു മുത്തുവളര്‍ന്നപ്പോള്‍ പുലയന്.. മകളേ... ബലിക്കല്‍പ്പുരയില്‍ കുരുതികൊടുത്തു കുരുതികൊടുത്തു അടഞ്ഞുകിടക്കുമാ ക്ഷേത്രത്തില്‍ അവളുടെ ചിലമ്പൊലി കേള്‍ക്കാം പാതിരയായാല്‍ കാണാം അവിടെ തീപാറും അവളുടെ മിഴികള്‍ |