മേടപ്പുലരിപ്പറവകളേ (ആമിന ടെയ്‌ലേഴ്‌സ് )
This page was generated on April 28, 2024, 10:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംരഘുകുമാർ
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുതിരവട്ടം പപ്പു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:29.

മേടപ്പുലരി പറവകളേ ചിറകണിയും തനിമകളേ
ഇതിലേ വരൂ ഇതിലേ വരൂ
സ്നേഹതീരം മരതകമണിയും
ഗ്രാമഭൂമിയിലൊഴുകി വരൂ
(മേടപ്പുലരി...)

ഞാറ്റുവേല കുളിരലിയും മഞ്ഞിൻ കോടികളണിയാം
ചെന്തെങ്ങിൻ ഇളനീർ നുണയാം
മലയാള പനിനീരണിയാം
പച്ചോലക്കുടിലിൽ ഇടം നൽകാം (ഞാറ്റുവേല..)
പാൽക്കുടങ്ങളുമേന്തി വരുന്നൊരു പൈമ്പുഴ
തൻ കൈവളയിളകും നാദം കേട്ടു മയങ്ങാം
നാദം കേട്ടു മയങ്ങാം
(മേടപ്പുലരി...)

മൈലാഞ്ചിപ്പാട്ടിലെ തങ്കക്കിങ്ങിണി നൽകാം
ആരാരൊ പാടിയുറക്കും മലയാളക്കഥ പറയാം
മലയോരക്കാറ്റിൻ സുഖം നൽകാം (മൈലാഞ്ചി...)
ഉൾത്തുടിപ്പിൻ താളം കേൾക്കാൻ
കന്നിമണ്ണിൻ മാറിൽ മയങ്ങാം
പ്രേമം നുള്ളിനുണയാം പ്രേമം നുള്ളിനുണയാം
(മേടപ്പുലരി..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts