രാജമരാളങ്ങള്‍ (ആമുഖം )
This page was generated on May 17, 2024, 1:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംഅജി സരസ്
ഗാനരചനചെമ്പഴന്തി ചന്ദ്രബാബു
ഗായകര്‍സോണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:34.
 
രാജമരാളങ്ങൾ വെള്ളിച്ചിറകുകൾ വീശി
രാജമല്ലിത്താഴ്വരകൾ പൂക്കൾ ചൂടി
കളമൊഴിയേ പാടൂ നീ കുറുമൊഴിയേ ആടൂ നീ
ഇല്ലില്ലം കാവിൽ നീ വരൂ വരൂ
ഇല്ലില്ലം കാവിൽ നീ വരൂ
(രാജമരാളങ്ങൾ...)

വെള്ളിത്താരങ്ങൾ പൊൻകുട ചൂടും ശ്രാവണരാത്രിയിൽ
വെണ്മതിക്കുളിരലയിൽ നീരാടി ലാവണ്യമേ നീ വരൂ (2)
എന്റെ മോഹങ്ങൾ എന്റെ സ്വപ്നങ്ങൾ എല്ലാം നീയല്ലേ
നീ വരൂ.. നീ വരൂ... നീ വരൂ....
(രാജമരാളങ്ങൾ...)

കർണ്ണികാരങ്ങൾ പൂത്താലമേന്തും മകരസന്ധ്യയിൽ
മോഹ ഗംഗാതടങ്ങളിൽ വിടരും പൂ നുള്ളി വരൂ (2)
എന്റെ മോഹങ്ങൾ എന്റെ സ്വപ്നങ്ങൾ എല്ലാം നീയല്ലേ
നീ വരൂ.. നീ വരൂ... നീ വരൂ....
(രാജമരാളങ്ങൾ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts