വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എം എൽ വസന്തകുമാരി ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:56.
varnnippathengine nin nadanaleela വര്‍ണ്ണിപ്പതെങ്ങിനെ നിന് നടനലീല സുന്ദര രാസലീല നന്ദഗോപാലാ മോഹനഹേമന്ത ചന്ദ്രികയില്‍ രാഗമുരളിതൂകും സ്വരസുധയില്‍ കാലില്ച്ചിലങ്ക കുലുങ്ങി കാഞ്ചികളരയില് കുലുങ്ങി ശ്യാമളപൂമേനി കാണ്‍കെ മധുവഞ്ചും പാല്‍പ്പുഞ്ചിരി തഞ്ചും ചെഞ്ചൊടികളാല്‍ കൊഞ്ചും സുന്ദരികള്‍ തന് കൂടെ കാമവര്‍ദ്ധിനിയാം കാനനമുരളിയില്‍ കവിതതുളുമ്പും ഗീതികള്‍ തൂകി അഴകൊഴുകി മധുമാരിതന്‍ അലയിളകി മനം തഴുകി സാരംഗനേത്രകളുമായ് നവ ഭംഗിയൊടു കുഴലൂതി പുതുരാഗ ഭംഗിയില്പ്പാടി ചാഞ്ചാടി നടനമാടി |