വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ജോണ്സണ് |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:37.
നിന്‍ മധുരിത മദകര സംഗീതം മമ ഹൃദയ വീണയിതില്‍ നീ പകരുക പ്രണയത്തിന്‍ സംഗീതം വരവായ് വരവായ് നിന്‍ വനമാലി വരവായ് നിന്‍ വനമാലി മണിവേണുവൂതിയൂതി രാധയായി താരുണ്യ വാസന്ത വാടികയില്‍ പാടാത്ത ഗാനങ്ങള്‍ പാടിയെന്‍ സങ്കല്പ മണിവേദി നടുവില്‍ നീയെന്റെ ജീവന്റെ പൂവനിയില്‍ മായാത്ത മധുമാസമായിയെന്‍ ആനന്ദസ്വപ്നത്തെ ഉണര്‍ത്തി പവനനില്‍ ഇളകിടും ലതികേ നീ മനസ്സിജനെയ്തിടും മാകന്ദമലരായ് ആടൂ നീ പാടൂ സംഗീതം... പ്രേമാര്‍ദ്ര ഹേമന്ത ചന്ദ്രികയില്‍ പാടുന്ന രാപ്പാടിയായി നീ പാറുന്നു പാറുന്നു നീളെ... ആനന്ദ മന്ദാരപൂവനിയില്‍ ആടുന്ന വനദേവിയായി നീ ആശ തന്‍ മലര്‍ നീളെ വിടര്‍ത്തി പ്രണയമാം നളിനിയില്‍ കമലം നീ പുതുമലര്‍ പൂവിടും പൂനിലാവൊളിയായി പോരൂ നീ...പോരൂ സാനന്ദം |