വേലിപ്പടർപ്പിലെ (ഫാസ്റ്റ്‌ പാസഞ്ചർ )
This page was generated on May 22, 2024, 4:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പദ്മനാഭന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2020 10:43:49.
വേലിപ്പടർപ്പിലെ നീലക്കടമ്പിലെ
വേളിപ്പൂപോലത്തെ പെണ്ണേ
നിന്റെ വളപ്പിലെ പുൽക്കൊടി പൂവിട്ടാൽ
എന്റെ മനസ്സ് മണത്തറിയും
(വേലിപ്പടർപ്പിലെ....)

നാലുകെട്ടിനുള്ളിൽ നാണിച്ചിരുന്നു നീ
നാടോടിഗാനങ്ങൾ മൂളിയെന്നാൽ
(നാലുകെട്ടിനുള്ളിൽ....)
ഈണത്തിലെന്നിലാ കാകളിത്തേൻമഴ
പാലാറുപോലുടൻ ചേർന്നലിയും - 2
(വേലിപ്പടർപ്പിലെ....)

ആറാട്ടുപുഴയിലെ നീരാട്ട്കടവിൽ
ആരോരും കാണാതെ മുങ്ങുമ്പോൾ
(ആറാട്ടുപുഴയിലെ....)
ആയിരം കൈകളാൽ നിന്നരക്കെട്ടിൽ ഞാൻ
ആലോലപ്പൂത്തിരപോൽ പൊതിയും - 2
(വേലിപ്പടർപ്പിലെ....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts