മോഹം കൊണ്ടു ഞാന്‍ (ശേഷം കാഴ്ചയില്‍ )
This page was generated on December 4, 2021, 5:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജോണ്‍സണ്‍
ഗാനരചനകോന്നിയുര്‍ ഭാസ്‌
ഗായകര്‍പി ജയചന്ദ്രൻ
രാഗംചലനാട്ട
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:42.

മോഹം കൊണ്ടു ഞാൻ ദൂരെയേതോ
ഈണം പൂത്ത നാൾ
മധു തേടിപ്പോയി {മോഹം}
നീളേ താഴേ തളിരാർന്നു പൂവനങ്ങൾ
{മോഹം കൊണ്ടു ഞാൻ }

കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി {കണ്ണിൽ}
സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം
ആഹാ..
{മോഹം കൊണ്ടു ഞാൻ }


മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ്‌ പാറി മണം തേടി ഊയലാടി
നറും പുഞ്ചിരി പൂവായ്‌ സ്വപ്ന കഞ്ചുകം ചാർത്തി
ആരും കാണാതെ നിന്നപ്പോൾ സംഗമ സായൂജ്യം
ആഹാ..
{മോഹം കൊണ്ടു ഞാൻ }
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts