ആലം ഉടയോന്റെ (തല്ലുമാല പാട്ട്) (തല്ലുമാല )
This page was generated on April 30, 2024, 3:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംവിഷ്ണു വിജയ്
ഗാനരചനമുഹ്സിൻ പരാരി
ഗായകര്‍ ഋതിക് ജയകൃഷ്‌ ,നേഹ ഗിരീഷ് ,ഇഷാൻ സനിൽ ,തേജസ് കൃഷ്ണ ,വിഷ്ണു വിജയ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2023 10:59:23.
ആലം ഉടയോന്റെ അരുളപ്പാടിനാലെ
ആദം ഹവ്വ കണ്ട് കൂടെക്കൂടിയ നാള്
ബർക്കത്തുള്ള നാള് ബയക്കിട്ട് രണ്ടാള്
അതിനാൽ കോർത്തിടട്ടെ നല്ല തല്ലുമാല

(ലൊല്ല ലൊല്ല ലോല) 8

പച്ചക്കുളം പള്ളീല് പെരുന്നാളു കൂടാന്
ഉടുപ്പിട്ടു വന്നോനെ പുതപ്പിച്ചു വിട്ടോവൻ
കൂട്ടത്തിൽ നല്ലോവൻ വെളുക്കണെ ചിരിക്കുന്നോൻ
ഹേതുവതില്ലാതെ ഉമ്മാനെ തല്ലാത്തോൻ

കാതിനടപ്പുള്ളോവൻ വായിലടപ്പില്ലാത്തോൻ
കാതടക്കി തല്ലുന്നോൻ കാക്കാതെ മണ്ടുന്നോൻ
പിന്നെയുള്ളൊരു പൂമോൻ പത്തിരിമോറുള്ളോവൻ
കൊടുക്കാതെ കൊള്ളുന്നോൻ കൊണ്ടാൽ കൊടുക്കാത്തോൻ

(ലൊല്ല ലൊല്ല ലോല) 4

നട്ടുച്ചനേരത്ത് നാലാളു കാണുമ്പോൾ
നാലുംകൂടിയ റോട്ടിൽ നായ് മായിരി തല്ലുന്നോർ
എന്നാലും കൂറുള്ളോർ ഉള്ളിലു നൂറുള്ളോർ
മുത്തം കൊടുക്കുന്നോർ മുത്തുപോലുള്ളോവർ
എന്നാലും കൂറുള്ളോ...ർ ഉള്ളിലു നൂറുള്ളോ...ർ
മുത്തം കൊടുക്കുന്നോ...ർ മുത്തുപോലുള്ളോ...ർ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts