മേലേ മുകിലിന്‍ (പാണ്ടിപ്പട )
This page was generated on April 28, 2024, 12:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനഐ എസ് കുണ്ടൂര്‍
ഗായകര്‍അഫ്‌സല്‍ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,നവ്യ നായര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:00.
 
ഓ സാവരിയാ ഓ..
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ
തകിട തകിട തക് താളം വെയ്
താളം വെയ് തക താളം വെയ്
താളം വയ് തക താളം വയ്
ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ
തകിട തകിട തക് താളം വെയ്
താളം വെയ് തക താളം വെയ്

മേലേ മുകിലിൻ കൂടാരം..
മേലേ മുകിലിൻ കൂടാരം
മെല്ലെ ഒരുങ്ങുന്നു
കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു
നിറങ്ങൾ പൂത്തു നിൽക്കുമ്പോൾ
കിനാക്കൾ പെയ്തിറങ്ങുന്നു
നിനക്കായ് കോടി ജന്മങ്ങൾ
മനസ്സിൽ തേരു തീർക്കുന്നു
പേരൂർ കോവിൽ വേലേം കണ്ടേ പോരാം മാളോരേ
(മേലേ മുകിലിൻ..)
(ധിനക് ധിനക് ...)

ഓ..ഓ...ഓ...ഓ...ഓ...ഓ...
പ പ പ മ ഗ രി സ

പവിഴക്കൊലുസ്സൊത്തിരിയുണ്ടേ പറയാത്തതു കൂട്ടിനുമുണ്ടേ
പനംതത്ത കാടുണർത്തും ശ്രുതിയുണർന്നേ (2)
കിളിവാതിലിൽ നിറക്കൂട്ടുമായ് കുളിർ തണ്ണീരെത്തുമ്പോൾ
കതിർ മണ്ഡപം കണി കാണുവോർ ഇവിടൊന്നായ് ചേരുന്നു
ഇടനെഞ്ചിലെ തുടിതാളമായ് പ്രണയം പൊഴിയുകയായ്
(മേലേ മുകിലിൻ..)

ഏഴാനകളൊത്തു നിരന്നേ വാദ്യങ്ങളിൽ അമൃതു പൊഴിഞ്ഞേ
പാണ്ടിപ്പട കൂത്തിനായി തെരുവുണർന്നേ (2)
കരകാട്ടവും മയിലാട്ടവും ചെറു കാവടിയാട്ടവുമായി
തിരുവേലയും തിറയാട്ടവും തകിൽ നാദസ്വരമേളം
തമിഴാളരും മലയാളിയും ഇവിടൊന്നായ് മാറുന്നു
(മേലേ മുകിലിൻ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts