സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ (കാവ്യമേള )
This page was generated on April 28, 2024, 10:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ഗോമതി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,Muthukulam Raghavanpillai
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:15.

സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ? (2)
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം

ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ല
സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
സൗഗന്ധിക പൂക്കളില്ല
(സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ ‍..)

ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
ഗന്ധര്‍വ്വ രാജങ്കണത്തില്‍
ചന്ദ്രികപ്പൊന്‍‍ താഴികക്കുടം ചാര്‍ത്തുന്ന
ഗന്ധര്‍വ്വ രാജങ്കണത്തില്‍

അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
ചിത്രശലഭങ്ങള്‍ നിങ്ങള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങള്‍ നിങ്ങള്‍

ഞാനറിയാതെന്റെ മാനസജാലക
വാതില്‍ തുറക്കുന്നു നിങ്ങള്‍
ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങള്‍
ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ (2)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts