അരപ്പവൻ പൊന്നു കൊണ്ടു അരയിലൊരേലസ്സു (വാസ്തവം )
This page was generated on April 29, 2024, 11:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍വിധു പ്രതാപ് ,റിമി ടോമി
രാഗംധര്‍മവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:23.

അരപ്പവന്‍ പൊന്നുകൊണ്ട്
അരയിലൊരേലസ്സ്...
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
കൂവളക്കണ്‍കളില്‍ വിരിയുന്നതുഷസ്സ്
കുറുമൊഴിപ്പെണ്ണിന്‍ അനുരാഗത്തപസ്സ്
(അരപ്പവന്‍)

ചന്ദന നിറമുള്ള തൂനെറ്റിത്തടത്തിലെ
കുങ്കുമരേണുക്കള്‍ കവര്‍ന്നെടുത്തും
കാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ക്കടലില്‍
മുഖം ചേര്‍ത്തുമങ്ങനെ നീയിരിക്കെ
വേളിയ്ക്കു നാളെണ്ണിയെത്തുന്നുവോ
വെണ്ണിലാച്ചിറകുള്ള രാപ്പാടികള്‍
(അരപ്പവന്‍)

അമ്പിളിവളയിട്ട കൈവിരല്‍ത്തുമ്പിനാല്‍
അഞ്ജനം ചാര്‍ത്തുന്നൊരുഷഃസന്ധ്യയില്‍
താമരത്തിരിയിട്ട വിളക്കുപോല്‍ നില്‍ക്കുന്ന
തളിര്‍നിലാപ്പെണ്‍കൊടി പാടുകില്ലേ
ഞാനെന്റെ മോഹങ്ങള്‍ വീണയാക്കം
മംഗളശ്രുതി ചേര്‍ന്നു മാറുരുമ്മാം
(അരപ്പവന്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts