അമ്പട പടവിളി (ദ്രാവിഡൻ )
This page was generated on April 26, 2024, 6:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2012 14:31:00.

അമ്പട പടവിളി പൂന്തുടി പുലികളി
താങ്കിട തകിലടി പടഹമോടടിപൊളി അളിയാ
അങ്കമിടിച്ചു ജയിച്ചു വരുന്നേ
അടി തട ഇടി വെടി കുതിര കുളമ്പടി
കുരുകുര കുരവയിടു്
(അമ്പട )
മുറികയ്യന്‍ ചാക്കോച്ചാ
തടിമാടന്‍ തോമാച്ചാ
നുര നുരയണ കടുമെടു്
എരിയണ കറിയെടു്
പെടലി തകരും പിടിയിലടിയനടിപതറി
തോം തോം തോം താരം തൈ തോം

പാലക്കര ചന്തേലും കുരിശുമ്മൂടു് കവലേലും
ആരാനും പോക്കിരിമാരുണ്ടോ
തിരുവല്ല ചന്തേലും കോലഞ്ചേരിക്കവലേലും
ആരാനും പീക്കിരിമാരുണ്ടോ
നെടുനീളന്‍ കത്തി കാട്ടി - ശ്യോ
വഴി നീളേ വമ്പു കാട്ടി
മുറിമീശയ്ക്കു് പിരിയും വച്ചു് മസിലും കേറ്റി
വാടാ മുന്നില്‍ ഉശിരിനു പശിയിതു തളയാന്‍
തക തോം തോം തോം താരം തൈ തോം
(അമ്പട )

കുടമാളൂര്‍ പള്ളീലെ പേരും കേട്ട പെരുന്നാളില്‍
കുടികാരന്‍ പൈലി ഇടഞ്ഞപ്പോള്‍
ആള്‍ക്കാരു് വെരണ്ടോടി അച്ചന്മാരു് തിരിഞ്ഞോടി
ഞാനപ്പോള്‍ ആ വഴി വന്നെത്തി
ഉടുമുണ്ടു് തെരച്ചു കേറ്റി - അയ്യട
ചുര മാന്തി ചൂടു കേറ്റി - അ അ അ
വലത്തേക്കാലുമിടത്തേക്കാലും ഞൊടിയില്‍ നീട്ടി
ഇടിയായു് പൈലി തരികിട തവിടോടു പൊടിയായി
തക തോം തോം താരം തൈ തോം
(അമ്പട )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts