പത്മരാഗപ്പടവുകള്‍ കയറി (യക്ഷി )
This page was generated on May 25, 2024, 8:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:30.

പദ്മരാഗ പടവുകള്‍ കയറി വരൂ
പഥികാ പഥികാ എകാന്ത പഥികാ‍...
പദ്മരാഗ പടവുകള്‍ കയറി വരൂ

പ്രിയദര്‍ശിനികള്‍ പ്രിയസഖികള്‍ നിന്നെ
പ്രമദവനങ്ങളില്‍ വരവേല്‍ക്കും
വിദ്യാധരനായികമാര്‍ നിന-
ക്കുദ്യാന വിരുന്നുനല്‍കും
അരമനയില്‍ ഈ അരമനയില്‍
അതിഥിയായി വരൂ...
പഥികാ .... പഥികാ...എകാന്തപഥികാ...
(പദ്മരാഗ....)

കളഭാഷിണികള്‍ കന്യകകള്‍ നിന്നെ
കനകാംബരമലര്‍ ചൂടിയ്ക്കും
നിന്മാനസ ചഷകത്തില്‍ ഞാനുന്മാദ മധു പകരും
അരമനയില്‍ ഈ അരമനയില്‍
അതിഥിയായിവരൂ
പഥികാ....പഥികാ.....
(പദ്മരാഗ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts