വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | വലചി |
അഭിനേതാക്കള്‍ | ജേസി ,ലത രാജു ,കെടാമംഗലം അലി ,കമലാദേവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:31.
കാടാറുമാസം നാടാറുമാസം കണ്ണീര്‍ക്കടല്‍ക്കരെ താമസം കണ്ണീര്‍ക്കടല്‍ക്കരെ താമസം ഈ വഴിയമ്പലങ്ങളില്‍ ചിറകറ്റുവീഴും വഴിയമ്പലങ്ങളില്‍ ചിറകറ്റുവീഴും വാനമ്പാടികളല്ലോ ഞങ്ങള്‍ (കാടാറുമാസം....) വിളക്കുകള്‍ കൊളുത്താത്ത വീഥികള്‍ നിങ്ങള്‍ വിളിച്ചാലും മിണ്ടാത്ത ദൈവങ്ങള്‍(2) യദുകുലമെവിടെ മെക്കയെവിടെ യെറുശലേം എവിടെ ഇടയന് എവിടെ? (കാടാറുമാസം....) തെരുവിലുറങ്ങും നിഴലുകള്‍ ഞങ്ങള്‍ തടവില്‍ കിടക്കും മോഹങ്ങള്‍(2) ഉഷസ്സിന് രഥമേ ചുവന്ന രഥമേ ഉണരുന്ന യുഗമേ ഇതിലേ ഇതിലേ (കാടാറുമാസം....) |