ശിവപെരുമാൾ ഒരുകഥയിൽ (മൈ ഡിയർ കരടി)
This page was generated on April 29, 2024, 12:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംതങ്കരാജ്‌
ഗാനരചനബാലു കിരിയത്ത്
ഗായകര്‍എം ജി ശ്രീകുമാർ ,രാധിക തിലക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,അനിത
ഗാനത്തിന്റെ വരികള്‍
Last Modified: December 17 2016 12:53:44.
ശിവപെരുമാള്‍ ഒരു കഥയില്‍ കരിനീല കാമുകനായില്ലേ
പശുപതിക്കും പാര്‍വ്വതിയ്ക്കും ഗജമുഖനുണ്ണി പിറന്നില്ലേ
മനസ്സറിഞ്ഞൊരു മിടുക്കി നീ മടിച്ചു നില്‍ക്കാതടുത്തു വാ
കരടിയല്ല ഞാന്‍ കടുവയല്ല ഞാന്‍ കര്‍ളുനൊന്തൊരു കാമുകന്‍
ശിവപെരുമാള്‍ ഒരു കഥയില്‍ കരിനീല കാമുകനായില്ലേ
ഭയമിനി അരുതരുതേ



ശിവപെരുമാള്‍ ഒരു കഥയില്‍ കരിവീരക്കാമുകനായില്ലേ
പശുപതിയ്ക്കും പാര്‍വ്വതിയ്ക്കും ഗജമുഖനുണ്ണി പിറന്നില്ലേ
മനസ്സറിഞ്ഞൊരു മിടുക്കി നീ മടിച്ചു നില്‍ക്കാതടുത്തു വാ
കരടിയല്ല ഞാന്‍ കടുവയല്ല ഞാന്‍ കരളുനൊന്തൊരു കാമുകന്‍ (ശിവപെരുമാള്‍..)
ഭയമിനി അരുതരുതേ
പൊന്നുരുക്കി മിന്നുകെട്ടാന്‍ പോരൂ പൊന്നാര്യന്‍ കാവില്‍ കല്യാണം
പമ്പമേളം പാണ്ടിമേളം വേണം ഏഴുനിലപ്പന്തലും വേണം
അക്കരേന്നിക്കരേന്നാളുകള്‍ പോരുന്നു മുത്തശ്ശിമാരെല്ലാം ചുറ്റുമിരുന്ന്‍
തത്തക്കിളിച്ചുണ്ടന്‍ വെറ്റില തിന്നുന്നു
പുത്തരിച്ചോരുണ്ട് ചക്കരയുപ്പേരി പപ്പടം പാലട പായസമേഴുണ്ടേ
മിന്നുകെട്ടിന് ചന്ദനക്കോടിയുണ്ടേ
പുതു മൂടല്‍മഞ്ഞില്‍ ഈ കുളിര്‍തെന്നലില്‍
വരമഞ്ഞളാടി വാ മണവാട്ടിയായ് (ശിവപെരുമാള്‍)
നവവധുവായ് മണിയറയില്‍ പോരാം
ഇലയിടും നാളില്ലാ മിണ്ടാട്ടം
കളിചിരിയും പരിഭവവും വേണം, അതിനൊടുവില്‍
എന്നും പുന്നാരം
തര്‍ക്കുത്തരം പറഞ്ഞപ്പുറമിപ്പുറം കുറ്റം പിറുപിറുത്തിരിക്കുമ്പോള്‍
തല്ലിപ്പിരിയാതെ സുല്ലിടാന്‍ തോന്നേണം
തെറ്റുതിരുത്താതെ അങ്ങോട്ടുമിങ്ങോട്ടും പിന്തിരഞ്ഞങ്ങനെ
മുട്ടിക്കിടക്കുമ്പോള്‍ കള്ളീ നിനക്കും കഷ്ട്ടം തോന്നേണം
പുതുമോടി കഴിഞ്ഞാല്‍ പലഹാരമൊഴിഞ്ഞാല്‍
കണ്ണന്‍റെ തിരുമുന്‍പില്‍ ചോറൂണ്... (ശിവപെരുമാള്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts