വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:52.
നോവുമിടനെഞ്ചില്‍ നിറശോകലയഭാവം വിങ്ങുമിരുള്‍ മൂടും ഒരു സാന്ദ്രമധുരാഗം പാഴ്നിഴലലഞ്ഞു ഏകാന്തരാവില്‍ ആരേ പോരും വീണ്ടും ഒരു തിരിനാളവുമായ് (നോവും) കാലം കുരുക്കും കൂട്ടിനുള്ളില്‍ കല്പ്പാന്തമോളം ബന്ധിതര്‍ നാം കാണാക്കണ്ണീര്‍പ്പാടം നീന്തുമ്പോഴും പാരാവാരക്കോളില് താഴുമ്പോഴും ദൂരേ മായാദ്വീപാം മറുകര തിരയുകയോ (നോവും) ജന്മാന്തരത്തിന്‍ തീരങ്ങളില്‍ കര്‍മ്മബന്ധങ്ങള്‍ കാതോര്‍ക്കവേ മായാമന്ത്രം ചൊല്ലും കാറ്റിന് ചുണ്ടില്‍ മൗനം മൂളും പാട്ടിന് ഈണംപോലെ മോക്ഷം നേടാന്‍ തേടാം അരിയൊരു ഗുരുചരണം (നോവും) |