വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:55.
താഴ്വാരം പൊന്നണിഞ്ഞു പൂവാട ഞൊറിഞ്ഞുടുത്തു മതി മറന്നന്നു നാം പാടി മലര് പെറുക്കാന്‍ ഒത്തു കൂടി കുരു കുരു വിരലുകളാല്‍ മലര് കൊരുത്തു വെറുതെയാ സ്മൃതികളില്‍ വീണൊഴുകിടുമ്പോള് ഒരു മണം മധുകണം വാർന്നുരുകിടുമ്പോള് ഹൃദയ ശാരിക കേണലയും മധുര നൊമ്പരം തേന്‍ കിനിയും പഥിക നീ ഇതിലെ വാ (താഴ്വാരം...) ഇനിയുമീ വനികളില്‍ പൂവ് മഴയുതിരും അകലെ നിന്നരുമയായ് പിന് വിളികള്‍ കേള്‍പ്പൂ കവിത പാടിയ രാക്കുരുവി മിഴികളില്‍ നനവാര്‍ന്നുവോ പഥിക നീ ഇതിലെ വാ (താഴ്വാരം...) |