ശ്യാമമേഘവർണ്ണൻ (ഭീഷ്മാചാര്യ )
This page was generated on April 26, 2024, 12:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംകല്യാണി
അഭിനേതാക്കള്‍സിദ്ദിഖ് ,നരേന്ദ്ര പ്രസാദ് ,ഇന്നസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:03.

ശ്യാമമേഘവര്‍ണ്ണന്‍
മണിവേണുവൂതി കണ്ണന്‍
അഴകില്‍ നടമാടി രാധ
വഴിയുന്നു കവിളിണയില്‍ സിന്ദൂരം
മനമിന്നൊരു മധുവേന്തും മന്ദാരം
ഈ മഞ്ജുഗാനമിന്നും
ഉയിര്‍‌വല്ലരിയില്‍ മിന്നും
സ്വര്‍ഗ്ഗം വിടരുമെന്റെ വൃഥാവീഥിയില്‍
വഴിയുന്നു കവിളിണയില്‍ സിന്ദൂരം
മനമിന്നൊരു മധുവേന്തും മന്ദാരം

ഗമപ ഗനിസനിസ - ഗമപ നിധപമപ - ഗമപ ഗരിനിസ
കലയുടെ ഓമലേ പൊന്‍‌ചിലങ്കേ - ഹോയ് - പൊന്‍‌ചിലങ്കേ
കളിചിരി മാറാപ്പൈതല്‍ നീ - ഹോ ഹോയ്
കിലുകിലെ കൊഞ്ചിനില്‍ക്കും നിനക്കൊരു സമ്മാനം
തകധിമി താളം തുള്ളും കാലിണതന്‍ പൂണാരം
വഴിയുന്നു കവിളിണയില്‍ സിന്ദൂരം
മനമിന്നൊരു മധുവേന്തും മന്ദാരം
(ശ്യാമമേഘ)

പരിമൃദുതെന്നലില്‍ പാരിജാതം - ഹോയ് - പാരിജാതം
ചൊരിയുകയായി സൗരഭം - ഹോ ഹോയ്
കരിമിഴി നീട്ടി നില്‍ക്കും രജനിക്കു സമ്മാനം
ശശികല നെയ്യും പുത്തന്‍ കന്നിനിലാപ്പൂഞ്ചേല
വഴിയുന്നു കവിളിണയില്‍ സിന്ദൂരം
മനമിന്നൊരു മധുവേന്തും മന്ദാരം

ശ്യാമമേഘവര്‍ണ്ണന്‍
പപ മപഗമരിഗ സരിനിസ ധപ
പസനിരിസഗ രിമഗപ മധ പമപ രിമഗ ധനിസ

ശ്യാമമേഘവര്‍ണ്ണന്‍...
മണിവേണുവൂതി കണ്ണന്‍...

ശ്യാമമേഘവര്‍ണ്ണന്‍...
പപ മപസനി ഗമപമ രിഗമഗ സരിഗരി സനിധ
മണിവേണുവൂതി കണ്ണന്‍....

പസസ നിരിരി സഗഗ രിമമ ഗപ ഗമപ
പസസ നിരിരി സഗഗ രിമമ ഗപ ഗമപ
പസ നിരി സഗ രിമ ഗപ മധ പനി ധസ നിരിസ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts