പറന്നു പൂങ്കുയിൽ വിദൂരം (ഭീഷ്മാചാര്യ )
This page was generated on March 28, 2024, 1:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കവിയൂർ പൊന്നമ്മ ,സിദ്ദിഖ് ,ജനാർദ്ദനൻ ,ഇന്നസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:03.

പറന്നൂ പൂങ്കുയില്‍ വിദൂരം വിണ്‍‌വഴിയില്‍
തുണയാരുമില്ലാതെ അവസാനയാത്ര...
മടങ്ങാത്ത യാത്ര...
(പറന്നൂ)

മടിയില്‍ മരണവുമായ് ജനിക്കുന്നു നാമിവിടെ
പിരിയേണ്ട നിമിഷം പിറവിയില്‍ത്തന്നെ
കുറിക്കുന്നൂ വിധി...
ജലരേഖ മാത്രമാണീ ജീവിതം...
(പറന്നൂ)

പ്രിയനും പരിജനവും ചിതയുടെ സീമവരെ
ഉടലിന്റെ തിളക്കം ഉയിരിന്‍ നാളം
ജ്വലിക്കും നാള്‍‌വരെ...
അഭയാര്‍ത്ഥിയാണീ ജീവനീയുലകില്‍...
(പറന്നൂ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts