വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ജോണ്സണ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | ജി വേണുഗോപാല്‍ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മുകേഷ് ,മാതു ,സിദ്ദിഖ് ,മീര |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:44:04.
പെൺകിളിയേ നില്ല് ചെറുകൺ കളികൾ ചൊല്ല് മാരിവില്ലേ സുല്ല് മണിമാരനെങ്ങോ ചൊല്ല് (2) പൊന്നു വെച്ച മേനാവിൽ വന്നിറങ്ങും ഈ രാവിൽ കണ്ണും നട്ട് കാത്തിടുന്നു ഞാൻ കണ്മണിയ്ക്ക് കാവലായിതാ ഹോയ് (പെൺകിളിയേ നില്ല് ...) പോക്കു വേനലിൻ പവിഴം കൊയ്യുമീ കവിളിൽ നാണം മൂടുമ്പോൾ ആദ്യരാത്രി തൻ അറബിക്കഥകളിൽ അഴകിൻ ആഴം തേടുമ്പോൾ പൂവാകാൻ മുട്ടിനു കൗതുകം ഉണരും കാറ്റിൻ കലവറയിൽ ശലഭം പാടും പല്ലവിയിൽ (പെൺകിളിയേ നില്ല് .....) കൊണ്ടു പോകുമോ മണിയരയന്നമേ മനസ്സിൻ മായാസന്ദേശം നിന്റെ യൗവനം നിരുപമ സുന്ദരം നിമിഷം പോലും വാചാലം ഏതേതോ മാസ്മര ലാളനം ചൊടിയിൽ പൂന്തേൻ തിരയുമ്പോൾ ഇരുമെയ് ഒന്നായ് ചേരുമ്പോൾ (പെൺകിളിയേ നില്ല് .....) |